Sunday, May 19, 2024
HomeNews“RSS ആക്രമണത്തിനിരയായ എന്നെക്കുറിച്ച് കള്ളം പറയുന്നു”; സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും: ഇ പി...

“RSS ആക്രമണത്തിനിരയായ എന്നെക്കുറിച്ച് കള്ളം പറയുന്നു”; സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും: ഇ പി ജയരാജന്‍

എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്സെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ മുസ്ലീം ലീഗ് നിരാശരാണ്. ലീഗിനെ കോണ്‍ഗ്രസ്സ് അപമാനിച്ചുവെന്നും ലീഗിന്റെ കൊടിയെ കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍ തന്നെക്കുറിച്ച് പച്ചക്കള്ളം പറയുന്നുവെന്നും പല തവണ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് സുധാകരന്‍ ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments