Friday, April 19, 2024
HomeNewsഇലക്ടറൽ ബോണ്ട്: സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെതിരെ എസ്.ബി.ഐക്ക് രൂക്ഷവിമർശനം

ഇലക്ടറൽ ബോണ്ട്: സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെതിരെ എസ്.ബി.ഐക്ക് രൂക്ഷവിമർശനം

ന്യൂ​ഡ​ൽ​ഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് പൂർണാർഥത്തിൽ പാലിക്കാത്തതിനെതിരെ എസ്.ബി.ഐക്ക് രൂക്ഷവിമർശനം. ബോണ്ടുകളുടെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ബാങ്കിനോട് ഉത്തരവിട്ടു. ഇക്കാര്യത്തിൽ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്ബിക്കയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.

പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ കോടതി അടുത്തിടെ നിർത്തലാക്കിയിരുന്നു. കഴിഞ്ഞ 5 വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​ഐ)യോട് സു​പ്രീം​കോ​ട​തി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈ​മാ​റി​യ ​ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ ഇന്നലെയാണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചത്. 2019 ഏ​​പ്രി​​ൽ 12 മു​​ത​​ൽ 2024 ഫെ​​ബ്രു​​വ​​രി 15 വ​​രെ​​യു​​ള്ള 22,217 ബോ​​ണ്ടു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളാ​​ണ് എ​​സ്.​​ബി.​​ഐ ന​ൽ​കി​​യ​​ത്.

പുറത്തുവന്ന വിവരം അനുസരിച്ച്, സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് പി.ആർ 1368 കോടി രൂപയും മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 980 കോടിയും ക്വിക് സപ്ലൈ ചെയിൻ 410 കോടിയും ഇലക്ടറൽ ബോണ്ടുകൾ വാങ്ങി പാർട്ടികൾക്ക് സംഭാവന ചെയ്തു. ഉത്തരകാശിയിലെ സിൽക്യാരയിൽ തകർന്നു വീണ തുരങ്കത്തിന്റെ നിർമാതാക്കളായ നവയുഗ് കമ്പനിയും ബോണ്ട് വാങ്ങിയവരിൽപെടും.

ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വാ​ങ്ങി​യ ചില പ്ര​മു​ഖ ക​മ്പ​നി​ക​ൾ: ഗ്രാ​സിം ഇ​ൻ​ഡ​സ്ട്രീ​സ്, പി​രാ​മ​ൽ എ​ന്റ​ർ​പ്രൈ​സ​സ്, ടോ​റ​ന്റ് പ​വ​ർ, ഭാ​ര​തി എ​യ​ർ​ടെ​ൽ, ഡി.​എ​ൽ.​എ​ഫ് കൊ​മേ​ഴ്സ്യ​ൽ ഡെ​വ​ല​പ്പേ​ഴ്സ്, വേ​ദാ​ന്ത ലി​മി​റ്റ​ഡ്, അ​പ്പോ​ളോ ട​യേ​ഴ്സ്, ല​ക്ഷ്മി മി​ത്ത​ൽ, പി.​വി.​ആ​ർ, സു​ല വൈ​ൻ, വെ​ൽ​സ്പ​ൺ, സ​ൺ ഫാ​ർ​മ, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ്, പെ​ഗാ​സ​സ് പ്രോ​പ്പ​ർ​ട്ടീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ബ​ജാ​ജ് ഓ​ട്ടോ ലി​മി​റ്റ​ഡ്, ബ​ജാ​ജ് ഫി​നാ​ൻ​സ്, ഐ.​ടി.​സി, അ​ൾ​ട്രാ ടെ​ക് സി​മ​ന്റ്, പ്രത്മേഷ് കൺസ്ട്രക്ഷൻസ്, ഷിർദിസായി ഇലക്ട്രിക്കൽസ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, എസ്.ഇ.പി.സി പവർ പ്രൈവറ്റ് ലിമിറ്റഡ്, ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ്, ബിർല കാർബൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭരത് ബയോടെക് ഇന്റർനാഷനൽ.

ബോ​ണ്ട് പ​ണ​മാ​ക്കി​യ പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ: ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്, എ.​ഐ.​എ.​ഡി.​എം.​കെ, ബി.​ആ​ർ.​എ​സ്, ശി​വ​സേ​ന, ടി.​ഡി.​പി, വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ, ജെ.​ഡി.​എ​സ്, എ​ൻ.​സി.​പി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ജെ.​ഡി.​യു, ആ​ർ.​ജെ.​ഡി, ആ​പ്, സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി, സി​ക്കിം ക്രാ​ന്തി​കാ​രി മോ​ർ​ച്ച, ജെ.​എം.​എം, സി​ക്കിം ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട്, ജ​മ്മു-​ക​ശ്മീ​ർ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്, ബി.​ജെ.​ഡി, ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി, മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി, ശി​വ​സേ​ന. ത​ങ്ങ​ൾ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് സി.​പി.​എം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ല​ക്ട​റ​ൽ ബോ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ജൂ​​ൺ 30 വ​​രെ സ​​മ​​യം നീ​​ട്ടി​​ന​​ൽ​​ക​​ണ​​മെ​​ന്ന എ​​സ്.​​ബി.​​ഐ​​യു​​ടെ അ​​പേ​​ക്ഷ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ചീ​​ഫ് ജ​​സ്റ്റി​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് അ​​ധ്യ​​ക്ഷ​​നാ​​യ ഭ​​ര​​ണ​​ഘ​​ട​​ന ബെ​​ഞ്ച് ത​​ള്ളി​​യ​​ത്. ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​യു​​ന്ന​​തു​​വ​​രെ ബോ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രാ​​തി​​രി​​ക്കാ​​ൻ എ​​സ്.​​ബി.​​ഐ​​യെ മു​​ന്നി​​ൽ നി​​ർ​​ത്തി കേ​​ന്ദ്രം ന​​ട​​ത്തി​​യ നീ​​ക്ക​​മാ​​ണ് ഇ​​തി​​ലൂ​​ടെ സു​​പ്രീം​​കോ​​ട​​തി പൊ​​ളി​​ച്ച​​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15ന് ​ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments