Saturday, July 27, 2024
HomeNewsലോക്സഭ തെരഞ്ഞെടുപ്പ്: നാളെ വൈകീട്ട് മൂന്ന് മണിക്ക് തീയ്യതികൾ പ്രഖ്യാപിക്കും

ലോക്സഭ തെരഞ്ഞെടുപ്പ്: നാളെ വൈകീട്ട് മൂന്ന് മണിക്ക് തീയ്യതികൾ പ്രഖ്യാപിക്കും

ന്യൂഡൽഹി: ​ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഏഴോ എട്ടോ ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും.

543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് കമീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റിരുന്നു. മു​ഖ്യ ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഈ ​മാ​സം ഏ​ഴി​ന് രാ​ജി​വെ​ച്ച അ​രു​ൺ ഗോ​യ​ലി​ന്റെ​യും ക​ഴി​ഞ്ഞ​മാ​സം വി​ര​മി​ച്ച അ​നൂ​പ് ച​ന്ദ്ര പാ​ണ്ഡെ​യു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​വ​രും 1988 ബാ​ച്ച് റി​ട്ട. ഐ.​എ.​എ​സ് ഓ​ഫി​സ​ർ​മാ​രാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments