Saturday, July 27, 2024
HomeNewsKeralaകോട്ടയത്ത് പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

കോട്ടയത്ത് പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊല പ്പെടുത്തിയ ശേഷം ജെയ്‌സൺ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോൾ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ ജെയ്‌സന്റെ മൃതദേഹവും ഉണ്ടായിരുന്നു.

റബ്ബർ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്‌സൺ. ഒരു വർ ഷം മുമ്പാണ് കുടുംബം പൂവരണിയിൽ താമസത്തിനെത്തിയത്. അതിനാൽത്തന്നെ നാട്ടുകാർക്കും ഇവരെപ്പറ്റി കൂടുതൽ അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments