Saturday, July 27, 2024
HomeNewsKeralaടി.പി വധക്കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, രണ്ടുപേരെ വെറുതേവിട്ടത് റദ്ദാക്കി

ടി.പി വധക്കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, രണ്ടുപേരെ വെറുതേവിട്ടത് റദ്ദാക്കി

കൊച്ചി: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വെറു തെ വിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. രണ്ടു പേരെ വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കു കയും ചെയ്തു. എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

ടി.പി. വധക്കേസിൽ 10, 12 പ്രതികളായിരുന്ന ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗം കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിൻ മുൻ അംഗം ജ്യോതിബാബു എന്നിവരെ വെറുതേവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവെച്ചു.

12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽക ണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്ക മുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ. നൽകീയ അപ്പീലിലുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

നേരത്തെ വിചാരണ കോടതി 12 പേരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷി ച്ചത്. ഇവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണ മെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. പി. മോഹനൻ അടക്കം വെറുതെവിട്ട 24 പേരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ, കൊലയാളി സംഘാംഗങ്ങളായ ഏഴുപേരടക്കം 12 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ രാജീവൻ അടക്കം ഏഴുപേരായിരുന്നു കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ പി.കെ. കുഞ്ഞനന്തൻ ശിക്ഷാകാലയളവിൽ മരിച്ചിരുന്നു. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.സി. രാമചന്ദ്രൻ, ട്രൗസ‍ർ മനോജ് ഉൾപ്പടെയുള്ളവരെ ജീവപര്യന്തം തടവിനും പ്രതികളിൽ ഒരാളായ ലംബു പ്രദീപിന് മൂന്നു വർഷം കഠിന തടവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments