Saturday, July 27, 2024
HomeNewsNationalസാമ്പത്തികത്തിന് സർക്കാരിനെമാത്രം ആശ്രയിക്കരുത്: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യു.ജി.സി

സാമ്പത്തികത്തിന് സർക്കാരിനെമാത്രം ആശ്രയിക്കരുത്: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യു.ജി.സി

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ മറ്റുമാർഗങ്ങൾ തേടണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യു.ജി.സി.) നിർദേശം. യു.ജി.സി. ഗ്രാന്റിനും സർക്കാർ സഹായധന ങ്ങൾക്കും പുറമേ സ്വകാര്യമേഖല പങ്കാളിത്തം, ധനസമാഹരണ ബോധവത്കണം, പൂർവവിദ്യാർഥികളുടെ സംഭാവനകൾ തുടങ്ങിയ വരുമാന മാർഗങ്ങൾ സ്വീകരി ക്കണമെന്നും സ്ഥാപന വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗരേഖയിൽ കമ്മിഷൻ നിർദേശിച്ചു.

സ്വകാര്യമേഖലയിലെ വ്യവസായങ്ങളുമായി സഹകരിക്കുന്നതിലൂടെ അക്കാദമിക്, വ്യവസായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട സഹായധനം, ഗവേഷണ അവസരങ്ങൾ, വൈദഗ്ധ്യം എന്നിവ സർവകലാശാലകൾക്ക് ലഭ്യമാകുമെന്ന് നിർദേശത്തിലുണ്ട്. സ്കോളർഷിപ്പുകൾ, ഗവേഷണ സംരംഭങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി യവയ്ക്ക് ഈ സംഭാവനകൾ ഉപയോഗിക്കാമെന്നും കമ്മിഷൻ നിർദേശിക്കു ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments