Saturday, July 27, 2024
HomeNewsKeralaകേരളത്തിന്‍റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നു: 5000 കോടി സ്വീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍

കേരളത്തിന്‍റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നു: 5000 കോടി സ്വീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു.

മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗി കമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേ ഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ പ്രൊപ്പോസലാണ് മുന്നോട്ട് വെച്ചത്.

കൊച്ചിയില്‍ കെ.സി.എയുടെ പുതിയ സ്റ്റേഡിയം വരുന്നതോടെ കേരളം ക്രിക്കറ്റി ന്റെ ഹബ്ബായി മാറും. മത്സരങ്ങളുടെ എണ്ണം കൂടുകയും വിനോദസഞ്ചാര മേഖല യുടെ വളര്‍ച്ച കുതിക്കുകയും ചെയ്യും. സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനും നാല് ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാനും കേരളാ ഫുട്‌ബോള്‍ അസോസിയേഷ നുമായി സഹകരിച്ച് ഗ്രൂപ്പ് മീരാനും സ്‌കോര്‍ലൈന്‍ സ്‌പോട്‌സും ചേര്‍ന്ന് 800 കോടിയാണ് നിക്ഷേപിക്കുന്നത്. നിര്‍മിക്കുന്ന എട്ട് കളിക്കളങ്ങളില്‍ ചിലയിടത്ത് സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്നും വ്യക്തമാക്കി.

ആയിരം പദ്ധതികള്‍

ഉച്ചകോടിയില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം നല്‍കിയ ആയിരം പദ്ധതികളുടെ സമര്‍പ്പണം നടന്നു. കായിക പദ്ധികളുടെ വിഹിതം കണ്ടെത്താന്‍ പഞ്ചായത്തുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. തനത് ഫണ്ടില്‍ നിന്ന് രണ്ട് മുതല്‍ 3 ശതമാനം വരെ മാറ്റിവയ്ക്കുന്ന തരത്തിലായിരിക്കും ഇത്. പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതികളെല്ലാം സ്‌കൂളുകളിലായിരിക്കും തുടങ്ങുക. ഇതിലൂടെ പതിനായിരം തൊഴിലവസരങ്ങള്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കും. ആയിരം ആളുകള്‍ക്ക് ആഴ്ചയില്‍ 10 മണിക്കൂര്‍ വീതം പഞ്ചായത്ത് തലത്തില്‍ ജോലി നല്‍കാനാകും.

താഴേത്തട്ടില്‍ കായിക പ്രവര്‍ത്തനം ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കായിക സമ്പദ് വ്യവസ്ഥ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പൊതുമേഖലയില്‍ നിന്ന് 1700 കോടി കായികരംഗത്ത് മുടക്കി. അത് പോരാത്തത് കൊണ്ടാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. കൂടാതെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടും സ്വീകരിക്കും. ഉച്ചകോടിയില്‍ സമര്‍പ്പിച്ച പദ്ധതികളുടെ ഫോളോപ്പ് 100 ദിവസത്തിനുള്ളില്‍ നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ തുടര്‍പ്രവര്‍ത്തനമുണ്ടാകുമെന്നും പ്രധാന നഗരങ്ങളില്‍ നിക്ഷേപക മേളകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കായിക സാമഗ്രികളടെ ഫാക്ടറി

കായിക സാമഗ്രികള്‍ നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങാന്‍ ദുബൈ റീജന്‍സി ഗ്രൂപ്പ് 250 കോടി രൂപ നിക്ഷേപിക്കും. ഇതിനായി വ്യവസായ വകുപ്പ് കിന്‍ഫ്ര പാര്‍ക്കില്‍ 25 ഏക്കര്‍ അനുവദിച്ചിട്ടുണ്ട്. ആദ്യം 50 കോടിയില്‍ തുടങ്ങി നാല് കൊല്ലം കൊണ്ട് 250 കോടി നിക്ഷേപിക്കുകയാണ് ലക്ഷ്യം. വിദേശമാര്‍ക്കറ്റും മുന്നില്‍ കണ്ടാണ് സംരംഭം തുടങ്ങുന്നത്. കൊച്ചിയില്‍ 650 കോടി രൂപ ചെലവില്‍ ലോഡ്‌സ് സ്‌പോട്‌സ് സിറ്റി എന്ന കായിക സമുച്ചയം നിര്‍മിക്കും. വിവിധ കായിക ഇനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.

ഭൂമി ഏറ്റെടുത്ത് രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. ഒപ്പം കൊച്ചിയില്‍ കായിക പരിശീലന അക്കാദമിയും തുടങ്ങും. ഇ-സ്‌പോട്‌സ് രംഗം അതിവേഗം കുതിക്കുകയാണ്. നോ സ്‌കോപ്പ് ഗെയിമിംഗ് ഈ മേഖലയില്‍ 350 കോടി നിക്ഷേപിക്കാമെന്ന് പ്രഖ്യാപിച്ചി ട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഗെയിമിംഗ് പ്രോത്സാഹിപ്പി ക്കും. എല്ലാ ഗെയിമുകളുടെയും അടിസ്ഥാനം എ.ഐ സഹായത്തോടെ പഠിപ്പിക്കും. അതിന് ശേഷമായിരിക്കും ശാരീരീകമായ പരിശീലനം നല്‍കുക എന്നും മന്ത്രി പറഞ്ഞു.

സ്‌പോട്‌സ് സയന്‍സ് കേന്ദ്രം

കാലിക്കട്ട് യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് സ്‌പോട്‌സ് സയന്‍സ് കേന്ദ്രം തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും. നിര്‍മാണം താമസിയാതെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന തലത്തില്‍ പങ്കെടുത്ത കായിക താരങ്ങളെ പരിശീലകരായി വളര്‍ത്തിയെടുക്കും. കോഴിക്കോട് ആരംഭിക്കുന്ന കായിക പരിശീലന അക്കാദമിയില്‍ ഡിപ്‌ളോമ കോഴ്‌സ് തുടങ്ങും. പാസ്സാകുന്നവര്‍ക്ക് പ്രാദേശികതലത്തില്‍ നേരിട്ട് നിയമനം നല്‍കും.

കോഴിക്കോട് ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം വികസനത്തിന് പ്രീമിയര്‍ ഗ്രൂപ്പ് 450 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. കായിക താരങ്ങള്‍ക്ക് താമസ സൗകര്യ മുള്ള അത്യാധുനിക കായിക പരിശീലന കേന്ദ്രം ഉള്‍പ്പെട്ട സ്‌പോട്‌സ് കോംപ്‌ളക്‌സ് പദ്ധതിക്ക് ഫുട്‌ബോള്‍ താരം സി.കെ വിനീതിന്റെ നേതൃത്വത്തിലുള്ള തേര്‍ട്ടീന്‍ത് ഫൗണ്ടേഷന്‍ 300 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

സംസ്ഥാനത്തുടനീളം കായിക പദ്ധതികള്‍ താഴേത്തട്ടിലെത്തിക്കാന്‍ 100 കോടി ചെലവില്‍ സ്‌പോട്‌സ് ഫോര്‍ ഓള്‍ പദ്ധതി പ്രഖ്യാപിച്ചു. കൊച്ചിയില്‍ മൂലന്‍സ് ഗ്രൂപ്പ് 100 കോടി നിക്ഷേപിക്കുന്ന നഗര കായിക സമുച്ചയം കൂടി വരുന്നുണ്ട്. പൊതുമേഖ ലയില്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവ്‌ലപ്പ്‌മെന്റ് അതോറിട്ടി വിവിധ പദ്ധതികള്‍ക്കായി 1380 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനം നടത്തി. ബീറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് ടെന്നീസ് ലീഗ് തുടങ്ങുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments