Saturday, July 27, 2024
HomeNewsKeralaരാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ: മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും. നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങ ണമെന്നും മുഖ്യമന്ത്രി പറഞ്ഞു . വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി ചരിത്രത്തിലെ പുതിയ ഏടായിരുന്നു നവകേരള സദസ്. ആദ്യ യോഗ ത്തില്‍ വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം പൊതുവായി കേരളം എങ്ങനെ ഉയര്‍ന്നുവര ണം എന്നതിനെക്കുറിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ന് നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഏത് രീതിയില്‍ അതിജീവിക്കണം എന്നതിനെ കുറച്ച് ധാരണയുള്ളവ രായിരിക്കണം യുവജനങ്ങള്‍.

നമ്മുടെ യുവജനങ്ങള്‍ ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകര്‍ന്നാല്‍ ഒന്നും നേടാന്‍ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കു ന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments