Saturday, July 27, 2024
HomeNewsKeralaചൂട് വർധിക്കാൻ സാധ്യത: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

ചൂട് വർധിക്കാൻ സാധ്യത: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു.  സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങ ളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്.

ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ട യം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാ ണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത. അതുകൊണ്ട് പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ നിർദ്ദേശം.

ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ അത്തരം ജോലികളിൽ നിന്ന് മാറി നിൽക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments