Saturday, July 27, 2024
HomeNewsKeralaചാക്കയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതിയുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചാക്കയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതിയുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ചാക്കയിൽ തട്ടികൊണ്ടു പോകലിൽ നിർണ്ണായക വഴിത്തിരി വാകുന്ന സിസിറ്റിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോ സിയേഷനിലെ കൂടുതൽ ദൃശ്യങ്ങൾ പോലീസിന് പരിശോധിച്ചു വരുന്നു. വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് DCP യുടെ നേതൃത്വത്തിൽ പരിശോധിക്കു ന്നത്. കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്തു നിന്നാണ്. അറപ്പുരവിളാക ത്ത് നിന്നും ചാക്ക ITI ഭാഗത്തേക്കുള്ള മുഴുവൻ സിസിറ്റിവിയും പോലീസ് പരിശോധി ക്കുന്നുണ്ട്.

കാണാതായ സ്ഥലത്തിന് 300 മീറ്റ‌ർ അകലെയുള്ള പൊന്തക്കാട്ടിൽ ആറടിയിലധികം താഴ്ചയുള്ള ഓടയിൽ നിന്നാണ് ഇന്നലെ രാത്രിയോടെ കുട്ടിയെ കണ്ടെത്തിയത്. 19 മണിക്കൂറിനു ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാ സവാർത്ത വന്നെ ങ്കിലും കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കുന്നു. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെ ത്തുന്നത്.

രാവിലെ മുതൽ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്ഥല ത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് സംഘവും പരിശോധന നടത്തു ന്നു. പൊലീസും ഡോഗ് സ്‌ക്വാഡും ഇവിടെ കഴിഞ്ഞ ദിവസം പരിശോധന നടത്തി യിരുന്നു. ഇനി ഇവിടെ നിന്നും തെളിവുകൾ ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഈ പൊന്തക്കാട്ടിലേക്ക് എത്താൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വഴിയരികിൽ കിടന്നുറങ്ങിയ കുട്ടിയെ പുലർച്ചെയാണ് കാണാതാകുന്നത്. അപ്പോൾ തന്നെ ഈ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. നേരം പുലർന്നുകഴിഞ്ഞാൽ സമീ പപ്രദേശങ്ങളിൽ ജനങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ സ്ഥലത്ത് കുട്ടിയെ ഉപേക്ഷി ക്കാൻ ബുദ്ധിമുട്ടാണ്. ക്ഷീണം കാരണം ബോധരഹിതയായ കുട്ടി അവിടെയുണ്ടെന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. നാടോടി സംഘത്തിലേക്കും അന്വേഷണം നീളുന്നുണ്ട്.

അതേസമയം, കുട്ടിയെ കിട്ടിയ സ്ഥലത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറപ്പുര റസിഡൻസ് അസോസിയേഷനിലെ ഒരു വീട്ടിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. സംശയം മാത്രമാണെന്നും നിരവധി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ത്രീ നടന്നുപോകുമ്പോൾ വസ്ത്രത്തിൽ പൊതിഞ്ഞ് ഒരു കുഞ്ഞിനെ കയ്യിൽ വച്ചിരിക്കുന്നതായി കാണുന്നുണ്ട്. എന്നാൽ, തിരിച്ച് പോകു മ്പോൾ കയ്യിൽ കുട്ടിയില്ല. സമീപപ്രദേശത്ത് താമസിക്കുന്ന ആരെങ്കിലും ആണോ ഇതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments