Saturday, July 27, 2024
HomeNewsNationalമാവോയിസ്റ്റ് ബന്ധം: പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി

മാവോയിസ്റ്റ് ബന്ധം: പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി

മുംബൈ: മാവോയിസ്റ് ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായി ബാബയെ കൂടാതെ മറ്റ് അഞ്ചു പേരെ കൂടി വെറുതെ വിട്ടുകൊണ്ടാണ് വിധി. ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സായിബാബയേയും മറ്റ് അഞ്ചുപേരേയും 2017-ല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാ ണെന്ന് കണ്ടെത്തിയിരുന്നു. 2014-ലാണ് അദ്ദേഹം പിടിയിലായത്. 2022 ഒക്ടോബറി ല്‍ സായിബാബയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി യിലേക്ക് തിരിച്ചയിച്ചിരുന്നു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു.

ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മീകി എസ്.എ. മനേസെസ് എന്നിവരുടെ ബെഞ്ചാണ് സായിബാബ യെ കുറ്റവിമുക്തനാക്കിയത്. സായിബാബയ്ക്കു പുറമേ മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് റായി എന്നിവരുടെ ഹര്‍ജിയിലാണ് കോടതി നടപടി. ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിജയ് എന്നയാളെ 10 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments