Saturday, July 27, 2024
HomeNewsKeralaബഡ്ജറ്റ് അവതരണം ആരംഭിച്ചു: സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി

ബഡ്ജറ്റ് അവതരണം ആരംഭിച്ചു: സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിന്റെ അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദ യ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചു. കേരളത്തിൽ പ്രതീക്ഷയുടെ സൂര്യോദയമാണ്. ആളോഹരി വരുമാനത്തിൽ അടക്കം കേരളം മുന്നേറുകയാണെ ന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വേറിട്ട മാതൃകകൾ നടപ്പാക്കും. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നു. മെഡിക്കൾ ഹബ്ബാക്കി കേരളത്തെ മാറ്റും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ ബലഹീനതയിൽ ആശങ്ക തുടരുകയാ ണ്. സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം കേരളത്തെ തള്ളിവിടുകയാണ്. കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവം’- ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ റെയിൽ വികസനം കേന്ദ്രം അവഗണിക്കുകയാണ്. യാത്രക്കാർ ദുരിതത്തിലാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം അന്തർദേശീയ തുറമുഖം മേയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കും. വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും.

ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം മാറ്റവരയ്‌ക്കും എന്നാണ് പ്രതീക്ഷ. വിഴിഞ്ഞ ത്തിന്റെ കാര്യത്തിൽ രണ്ട് പതിറ്റാണ്ടിന്റെ കാലതാമസം ഉണ്ടായി എന്നത് വിസ്‌മരി ക്കരുത്. ഇനി കാലതാമസം വരുത്തരുത് എന്ന ദൃഢ നിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്‌മെന്റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാദ്ധ്യതയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കേന്ദ്രവുമായി നിരന്തരം ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെട്രോ പദ്ധതിയെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണെന്നും ഈ അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിൻ ഷിപ്പ്യാർഡിന് 500 കോടി പ്രഖ്യാപിച്ചു. അടുത്ത കേരളീയം പരിപാടിക്ക് പത്ത് കോടി രൂപയും വകയിരുത്തി. ദേശീയ പാതാ വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments