Sunday, May 19, 2024
HomeNewsസര്‍വേകള്‍ പെയ്ഡ് ന്യൂസുകളാകുന്നു ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ല: മുഖ്യമന്ത്രി

സര്‍വേകള്‍ പെയ്ഡ് ന്യൂസുകളാകുന്നു ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ല: മുഖ്യമന്ത്രി

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫും യുഡിഎഫുമാണ് കേരളത്തില്‍ മത്സരം. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശബ്ദം യുഡി എഫിന്റെ ഭാഗത്തു നിന്നില്ല. സ്വന്തം പാര്‍ട്ടിയുടെയും മുസ്ലിം ലീഗിന്റെയും പതാക ഉയര്‍ത്തി വോട്ടു ചോദിക്കാനാവുന്നില്ല.

ബിജെപി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രപരമായി താല്‍പ്പര്യമില്ല. അധികാരത്തിനു മാത്രമേ മത്സരമുള്ളൂ. കോണ്‍ഗ്രസ് മതനിരപേക്ഷ താല്‍പര്യം വീണ്ടെടുക്കണം. പക്ഷെ, സമീപകാലത്തെ അനുഭവം പ്രതീക്ഷ നല്‍കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് അവസാനിക്കുന്നില്ല. കേരളത്തിലും ഇത് തുടങ്ങി.

മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് വിസിയായ ആളാണ്. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം, മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യുഡി എഫ് സംഭാവനയാണ്. ബിജെപിയ്ക്ക് കേരളത്തില്‍ നാലില്‍ ഒന്നു സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ തെരഞ്ഞെടുപ്പ് സര്‍വേകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സര്‍വേകള്‍ മുമ്പും വന്നിട്ടുണ്ട്. പെയ്ഡ് ന്യൂസ് എന്ന് പറയുന്ന പോലെയാണ് സര്‍വേകള്‍. നേരത്തേയും ഇതുപോലെ സര്‍വേ വന്നിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുന്നു. മനോരമയാണ് ഏറെ കഷ്ടപ്പെടുന്നത്. അര്‍ധസത്യങ്ങളും അതിശയോക്തിയും പ്രചരിപ്പിയ്ക്കുന്നു. എല്‍ഡിഎഫ് വാര്‍ത്തകള്‍ തമസ്‌കരിക്കുന്നു. വലതുപക്ഷത്തിനായി മുക്കാല്‍ ഭാഗം മാറ്റിവെയ്ക്കുന്നു. 15 യോഗങ്ങളില്‍ സംസാരിച്ചു. മോദിയ്‌ക്കെതിരേയും ആര്‍എസ്എസിനെതിരേയുമാണ് സംസാരിച്ചത്. രാഹുല്‍ ഗാന്ധി സംസാരിച്ചത് മനോരമ വാര്‍ത്ത നല്‍കിയത് ശ്രദ്ധിച്ചില്ലേ. ഞങ്ങള്‍ മോദിയെ എതിര്‍ക്കുന്നില്ല എന്ന നരേറ്റീവ് അവര്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷൈലജ ടീച്ചര്‍ക്കെതിരേയുള്ള അധിക്ഷേപത്തിലും അദ്ദേഹം പ്രതികരിച്ചു. ഇത്തരം കാര്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്ന് ചോദിച്ച അദ്ദേഹം കോണ്‍ഗ്രസിന് ഇത് തള്ളിപ്പറയണമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments