Saturday, July 27, 2024
HomeNewsKeralaപ്രധാനമന്ത്രി കൊച്ചിയിൽ: ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

പ്രധാനമന്ത്രി കൊച്ചിയിൽ: ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. 16-ന് ഉച്ചയ്ക്ക് 2 മുതലും 17-ന് വെളുപ്പിന് 3 മുതൽ ഉച്ചവരെയുമായിരിക്കും ഗതാഗത നിയന്ത്രണം. ഹൈക്കോർട്ട് ജങ്ഷൻ, എം.ജി. റോഡ് രാജാജി ജങ്ഷൻ, കലൂർ ജങ്ഷൻ, കടവന്ത്ര ജങ്ഷൻ, തേവര-മട്ടമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി. ഈസ്റ്റ്, സിഫ്റ്റ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്നു വാഹനങ്ങൾ വഴിതിരിച്ചുവിടും. സിറ്റിയിലേക്ക്‌ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

പശ്ചിമകൊച്ചി ഭാഗത്തുനിന്ന്‌ ആശുപത്രിയിൽ പോകാൻ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കു വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗർ വഴി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം. വളഞ്ഞമ്പലത്തുനിന്ന് വലത്തേക്കു തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക് മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻകോവിൽ റോഡ് വഴി ഷേണായീസ് തിയേറ്റർ റോഡ് വഴി എം.ജി. റോഡിൽ യുടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോഡിലൂടെ ടി.ഡി. റോഡ് വഴി ജനറൽ ആശുപത്രിയിലേക്കും പോകണം.

വൈപ്പിൻ ഭാഗത്തുനിന്നും കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾക്ക് ടി.ഡി. റോഡ് – കാനൻഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കാം. ജനറൽ ആശുപത്രിയുടെ തെക്കു വശത്തുള്ള ഹോസ്പിറ്റൽ റോഡിൽ 16-ന് വൈകീട്ട് 3 മുതൽ 6 വരെ വാഹന ഗതാഗതം അനുവദിക്കില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി മെഡിക്കൽ ട്രസ്റ്റ് സിഗ്നലിലൂടെ വരുന്ന വാഹനങ്ങൾ കെ.പി.സി.സി. ജങ്ഷനിൽ പ്രവർത്തകരെ ഇറക്കി കലൂർ സ്റ്റേഡിയം, മണപ്പാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ഹൈക്കോടതി ജങ്ഷൻ വഴി വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി. ബോട്ടുജെട്ടി, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പ്രവർത്തകരെ ഇറക്കി തേവര ഫെറി കുണ്ടന്നൂർ റോഡ് വഴി ഗാന്ധിനഗർ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കലൂർ ഭാഗത്തുനിന്ന്‌ മാധവ ഫാർമസി വഴി എം.ജി. റോഡിലൂടെ വരുന്ന വാഹനങ്ങൾ കെ.പി.സി.സി. ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം ഹോസ്പിറ്റൽ റോഡ് വഴി ഗോശ്രീ റോഡിൽ പാർക്ക് ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments