Saturday, July 27, 2024
HomeNewsപ്രജ്വലിൻ്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കൽ നടപടി തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം

പ്രജ്വലിൻ്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കൽ നടപടി തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നു വിദേശത്തേക്ക് കടന്ന ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കുന്ന വിഷയത്തില്‍ ഇതാദ്യമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. എം.പി. എന്ന നിലയില്‍ അനുവദിച്ച പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്നും ഇതുസംബന്ധിച്ചു കര്‍ണാടക സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യമുന്നയിച്ചു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രണ്ടാമതും കത്തയച്ചതിനു പിറകെയാണു കേന്ദ്രത്തിന്റെ അറിയിപ്പ്. 

പാസ്പോര്‍ട്ട് റദ്ദാക്കാന്‍ എം.പിക്കുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തന്നെ പര്യാപ്തമാണന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണു സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് തീരുന്നതിനു മുന്‍പ് പ്രജ്വല്‍ തിരിച്ചെത്തുന്നതു എന്‍.ഡി.എയ്ക്ക് ദോഷമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുന്നതെന്ന ആരോപണം ഉയരുന്നതിനിടെ കൂടിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments