Saturday, July 27, 2024
HomeNewsKeralaപുൽപ്പള്ളിയിൽ നിരോധനാജ്ഞ: പോളിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം, ഭാര്യയ്ക്ക് ജോലി

പുൽപ്പള്ളിയിൽ നിരോധനാജ്ഞ: പോളിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം, ഭാര്യയ്ക്ക് ജോലി

വയനാട്: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപി ച്ചു. പ്രതിഷേധം സംഘർഷത്തിലേയ്ക്ക് കടന്നതോടെയാണ് പുൽപ്പള്ളിയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്.

പോളിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. കുടുംബത്തിന് പണം ഇന്നുതന്നെ കൈമാറുമെന്ന് എഡിഎം ദേവകി അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങിയാണ് മുഴുവൻ തുകയും ഇന്നുതന്നെ നൽകാൻ ധാരണയായ ത്. തുടക്കത്തിൽ അഞ്ചുലക്ഷം നൽകാനായിരുന്നു നീക്കം. പോളിന്റെ മകളുടെ പഠനം സർക്കാർ ഏറ്റെടുക്കും. ഭാര്യയ്ക്ക് താത്‌കാലിക ജോലി നൽകാനും തീരുമാനമായി.

അതേസമയം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി മരണങ്ങളുണ്ടാകുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന് വി ഡി സതീശൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥിതിഗതികൾ കൈവിട്ട് പോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments