Saturday, July 27, 2024
HomeNews'ധീരമായ നിലപാട്': സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി

‘ധീരമായ നിലപാട്’: സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി

മലപ്പുറം: മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ  സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ. സർക്കാരിൻ്റേത് ധീരമായ നിലപാട് എന്നാണ് സമസ്ത പ്രതിനിധി പറഞ്ഞത്. നിയമ നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

“കോടതിയിൽ പോയി നിയമ നടപടിയെടുക്കുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സുപ്രിംകോടതിയിൽ പോയ 237ലേറെ ആളുകള്‍- അതിൽ വ്യക്തികളുണ്ട്, സംഘടനകളുണ്ട്, കേരള സർക്കാരിനെ പോലെ സർക്കാരുകളുണ്ട്. ഇവിടെ എൻആർസി, സിഎഎ നടപ്പാക്കുകയില്ല എന്ന് കേരള സർക്കാർ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. മലയാള മണ്ണിൽ ഒരു ഡിറ്റക്ഷൻ സെന്‍റർ സ്ഥാപിക്കുകയില്ല എന്ന് ധീരമായി പ്രഖ്യാപിച്ച സർക്കാരിനെ പിന്തുണക്കാതിരിക്കാൻ കേരളത്തിലെ ജനങ്ങള്‍ക്ക് ആവില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം”- എന്നാണ് സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പറഞ്ഞത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് സമസ്ത പ്രതിനിധി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമസ്ത പ്രതിനിധി നടത്തിയ പ്രസംഗം മുസ്ലിം ലീഗിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതും എൽഡിഎഫിനെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments