Saturday, July 27, 2024
HomeShe newsസംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് സെലീന ഗോമസ്

സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് സെലീന ഗോമസ്

സംഗീതജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. ഇപ്പോൾ ഒരു ആൽബം പുറത്തിറക്കാനൊരുങ്ങുകയാണെന്നും അത് തന്റെ അവസാന ഗാനമായിരിക്കുമെന്നും ഗായിക വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെലീന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പാട്ട് നിർത്തി ഇനി അഭിനയത്തിലേക്കും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണു ശ്രമമെന്നും ഗായിക കൂട്ടിച്ചേർത്തു.

അഭിനയത്തിലും മികവു തെളിയിച്ചിട്ടുള്ള താരമാണ് സെലീന ഗോമസ്. ടെലിവിഷൻ പരിപാടികളിലും പാചക വിഡിയോകളിലുമെല്ലാം മുഖം കാണിച്ചിട്ടുമുണ്ട്. ഇതിനെല്ലാമിടയിലാണ് സിംഗിൾസുമായി സെലീന ലോകത്തിനു മുന്നിലെത്തിയത്. മുൻപും അഭിനയമോഹത്തെക്കുറിച്ച് സെലീന തുറന്നു പറഞ്ഞിട്ടുണ്ട്. മുഴുവൻ സമയ ഗായികയാകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും ഗായിക വെളിപ്പെടുത്തി. എല്ലായ്പ്പോഴും അഭിനയം മാത്രമാണ് തന്റെ പാഷനെന്നും സെലീന പറയുന്നു.

സെലീന ഗോമസിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ഗായിക തമാശ പറയുന്നതാണെന്നാണ് ചിലരുടെ പ്രതികരണം. ഇത് വളരെ മികച്ച തീരുമാനമാണെന്നും സെലീനയ്ക്ക് അഭിനയത്തിൽ അസാമാന്യ കഴിവുണ്ടെന്നും ചിലർ കുറിച്ചു. സെലീനയിൽ നിന്നും പുറത്തുവരുന്ന അവസാന ആൽബത്തിനായി കാത്തിരിക്കുകയാണെന്നും അത് എക്കാലത്തെയും മികച്ച പാട്ടുകളിലൊന്നായിരിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments