Saturday, July 27, 2024
HomeCrime4 വയസുള്ള മകനെ കൊലപ്പെടുത്തി, മൃതദേഹം ബാഗിലാക്കി; സംരംഭക പിടിയില്‍

4 വയസുള്ള മകനെ കൊലപ്പെടുത്തി, മൃതദേഹം ബാഗിലാക്കി; സംരംഭക പിടിയില്‍

ഗോവയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ബംഗളുരുവിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്.

പനാജി: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍.

സുചേന സേത് എന്ന 39കാരിയാണ് ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ച് മകനെ കൊലപ്പെടുത്തിയത്. അപാര്‍ട്‌മെന്റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയമാണ് സൂചേനയെ കുടുക്കിയത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്‌മെന്റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസിനെ വിവരമറിയിച്ചു. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ അപാര്‍ട്‌മെന്റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.

ഉടന്‍ തന്നെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്‌സി ഡ്രൈവറെ പൊലിസ് ഫോണില്‍ ബന്ധപ്പെട്ടു. മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments