Saturday, July 27, 2024
HomeNewsKeralaരാഹുലിന്‍റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം: സംഘർഷം

രാഹുലിന്‍റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം: സംഘർഷം

പാലക്കാട്: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രവകടങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പലയിടത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

തിരുവനന്തപുരത്ത് രാഹുലിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഭരണകൂട ഭീകരതായാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് രാജിന്റെ ഭാഗമാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന പോലെയാണ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധത്തിലാണ് കേരള പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലുണ്ടായ സമരങ്ങളെ ഇങ്ങനെയാണോ ഭരണകൂടങ്ങൾ നേരിട്ടുള്ളത്?. ഇന്ന് ഭരിക്കുന്നവർ സമരം ചെയ്തിട്ട് ഏതെങ്കിലും നേതാക്കളെ അർധരാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ?. രാഹുലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നും ചെന്നിത്തല ചോദിച്ചു. പിണറായി വിജയനെ എതിരെ സംസാരിച്ചാൽ എന്തുചെയ്യുമെന്ന ധാർഷ്ട്യം പൊലീസിന് ഉണ്ടായിരിക്കുകയാണ്. ഇതിനെ ജനകീയ പിന്തുണയോടെ നേരിടും. ഇത് ഭരണകൂട ഭീകരതയാണെന്നും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പൊലീസിന്റെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനിലെത്തിച്ച ശേഷവും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടര്‍ന്നു. അറസ്റ്റ് ചെയ്ത ശേഷം പ്രവര്‍ത്തകരോട് പോലീസ് അപമര്യാദമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പരാതി നല്‍കിയാല്‍ പരിശോധിച്ച് നടപടിയെടുക്കാം എന്ന് പാലക്കാട് സൗത്ത് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം അവസാനിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജില്ലയായ പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിലായിരുന്നു അടൂരിലെ പ്രതിഷേധം. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലും കണ്ണൂരിലും പ്രതിഷേധമുണ്ടായി. കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണര്‍ ഓഫീസ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments