Saturday, July 27, 2024
HomeNewsNationalവിവാദ പ്രസ്താവന: ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

വിവാദ പ്രസ്താവന: ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവു മായി സുപ്രീംകോടതി. അഭിപ്രായസ്വാതന്ത്ര്യത്തിനും, മതസ്വാതന്ത്ര്യത്തിനും ഭരണ ഘടന നല്‍കുന്ന അവകാശം ഉദയനിധി സ്റ്റാലിന്‍ ലംഘിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതായിരുന്നു പരാമര്‍ശം.

സനാതനധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേ ണ്ടതാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തി യായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിന് ആറുസംസ്ഥാന ങ്ങളില്‍ ഉദയനിധി സ്റ്റാലിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഉദയനിധി സ്റ്റാലിന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഉദയനിധി സ്റ്റാലിന്‍ ഒരു സാധാരണ വ്യക്തിയല്ലെന്ന് ചൂണ്ടിക്കാട്ടി. മന്ത്രിയാണ്. നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയനിധി സ്റ്റാലിന് അറിയാവുന്നതാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ ഹര്‍ജി അടുത്ത വെള്ളി ആഴ്ച് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments