Saturday, July 27, 2024
HomeNewsബാബാ രാംദേവിനോട് രണ്ടാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശം

ബാബാ രാംദേവിനോട് രണ്ടാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: പ​ത​ഞ്ജ​ലി പ​ര​സ്യ​ങ്ങ​ൾ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ നി​രോ​ധി​ച്ചതിന് പിന്നാലെ ബാബാ രാംദേവിനോട് രണ്ടാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പതഞ്ജലി ആയുർവേദിന്‍റെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരോടും നേരിട്ട് ഹാജരാകാൻ പറഞ്ഞത്.

ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇത്തരം പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പതഞ്ജലിയുടെ അഭിഭാഷകൻ കഴിഞ്ഞ നവംബറിൽ കോടതിയിൽ ഉറപ്പ് നൽകിയിട്ടും പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകിയ ഹർജിയെ തുടർന്നാണ് കോടതിയലക്ഷ്യ നോട്ടീസ്. രാ​ജ്യ​ത്തെ​യാ​കെ പ​റ​ഞ്ഞു പ​റ്റി​ക്കു​മ്പോ​ൾ കേ​ന്ദ്രം വി​ഷ​യ​ത്തി​ൽ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പറഞ്ഞ് കോ​ട​തി കേന്ദ്രത്തെ വിമർശിച്ചിരുന്നു. സ​ർ​ക്കാ​ർ ക​ണ്ണ​ട​ച്ചി​രി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​വ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബെ​ഞ്ച് പ​റ​ഞ്ഞു. പ​ത​ഞ്ജ​ലി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം തു​ട​ർ​ന്നാ​ൽ ഓ​രോ പ​ര​സ്യ​ത്തി​നും ഒ​രു കോ​ടി വീ​തം പി​ഴ​യി​ടു​മെ​ന്ന് നേ​ര​ത്തെ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments