Saturday, July 27, 2024
HomeNewsNationalതമിഴ്നാട്ടിൽ ഇന്ന് അർദ്ധരാത്രി മുതൽ സർക്കാർ ബസ് പണിമുടക്ക്

തമിഴ്നാട്ടിൽ ഇന്ന് അർദ്ധരാത്രി മുതൽ സർക്കാർ ബസ് പണിമുടക്ക്

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടത്തോടെയാണ് പ്രഖ്യാപനം. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപത്തിലേറെ യൂണിയനുകൾ അറിയിച്ചു. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല. 

ദീർഘദൂര ബസുകളും സർവീസ് നടത്തില്ലെന്നും, ഇതിനോടകം പുറപ്പെട്ട ബസുകൾ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാന്‍ഡുകളിൽ തുടരുമെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പണിമുടക്ക് യാത്രക്കാരെ ബാധിക്കില്ലെന്നും പല യൂണിയനുകളും സർവീസ് നടത്താൻ തയാറാണെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. സമർക്കാർ മുന്നോട്ടുവച്ച 6 ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ചതാണെന്നും ബാക്കി പൊങ്കാലിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments