Saturday, July 27, 2024
HomeNewsKeralaഗവർണർക്ക് തിരിച്ചടി: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഗവർണർക്ക് തിരിച്ചടി: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകാ യുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീ കാരം നല്‍കിയിരിക്കുന്നത്. ലോകായുക്തയുടെ തീർപ്പിന്മേൽ സർക്കാരിന് തീരുമാന മെടുക്കാനുള്ള അധികാരംനൽകുന്ന ബില്ലിൽ ഇതോടെ ഗവർണർക്ക്‌ ഒപ്പിടേണ്ടി വരും. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്.

സെക്ഷന്‍ 14 പ്രകാ രമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപ തി അംഗീകാരം നല്‍കിയിരിക്കുന്നത്. ജുഡീഷ്യൽ സംവിധാനം അന്വേഷിച്ച് കണ്ടെത്തുന്ന അഴിമതി, ഭൂരിപക്ഷമുള്ള സർക്കാരിന് പുനഃപരിശോധി ക്കാമെന്നു വരുന്നത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പത്തെ ചോദ്യംചെയ്യു ന്നതാണെന്ന വാദത്തെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടിരുന്നില്ല.

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോട തിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു. ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാ ണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നത്. ഗവര്‍ണര്‍ രാഷ്ട്രപ തിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാ ണ് ലോകായുക്ത ഭേദഗതി ബില്‍.

ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന താണ് ബില്ലിലെ ഭേദഗതി.ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെ ന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2022 ഓഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്.

അഴിമതിതെളിഞ്ഞാൽ പൊതുപ്രവർത്തകർ അവർ നിലവിൽ വഹിക്കുന്ന അധികാ രസ്ഥാനം ഒഴിയണമെന്നതായിരുന്നു സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോകായു ക്ത നിയമം. ഈ അധികാരം നൽകുന്ന നിയമത്തിലെ 12, 14 വകുപ്പുകൾ ഭേദഗതി ചെയ്ത് അഴിമതി കണ്ടെത്തുന്നത് മുഖ്യമന്ത്രിക്കെതിരേയാണെങ്കിൽ നിയമ സഭയ്ക്കും മന്ത്രിമാർക്കെതിരേയാണെങ്കിൽ മുഖ്യമന്ത്രിക്കും എം.എൽ.എ.മാർക്കെതിരേയാണെ ങ്കിൽ സ്പീക്കർക്കും പുനഃപരിശോധനനടത്തി തീരുമാനമെടുക്കാമെന്നാണ് ഭേദഗതി.

ആദ്യം ഓർഡിനൻസായി നിയമം ഭേദഗതിചെയ്തപ്പോൾ ലോകായുക്തയുടെ വിധിയിന്മേലുള്ള പുനഃപരിശോധനാധികാരം ഗവർണർക്കായിരുന്നു. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. എന്നാൽ, നിയമസഭയിൽ ബിൽ വന്നപ്പോൾ ഗവർണർക്കുള്ള അധികാരം ഒഴിവാക്കി മുഖ്യമന്ത്രിക്കും നിയമസഭയ്ക്കുമായി. ഇതേത്തുടർന്നാണ് ഗവർണർ ബില്ലിൽ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments