Sunday, May 19, 2024
HomeTechബഹിരാകാശത്ത് കൂട്ടിയിടിക്കാൻ റഷ്യൻ- യുഎസ് ഉപഗ്രഹങ്ങള്‍: ജാഗ്രതയില്‍ അധികൃതര്‍

ബഹിരാകാശത്ത് കൂട്ടിയിടിക്കാൻ റഷ്യൻ- യുഎസ് ഉപഗ്രഹങ്ങള്‍: ജാഗ്രതയില്‍ അധികൃതര്‍

റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങള്‍ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേ ക്കും. നാസയുടെ തെര്‍മോസ്ഫിയര്‍ ലോണോസ്ഫിയര്‍ മെസോസ്ഫിയര്‍ എനര്‍ജെറ്റിക്‌സ് ആന്റ് ഡൈനാമിക്‌സ് (ടൈംഡ്) ദൗത്യ ഉപഗ്രഹവും റഷ്യയുടെ കോസ്‌മോസ് 2221 ഉപഗ്രഹവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയിരിക്കുന്നത്.

ബുധനാഴ്ച ഭൂമിയില്‍ നിന്ന് 600 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഈ രണ്ട് ഉപഗ്രഹ ങ്ങളും അടുത്തെത്തും. ഇവയുടെ ഭ്രമണപഥം ക്രമീകരിക്കാന്‍ സാധിക്കില്ല. അതി നാല്‍ കൂട്ടിയിടിക്കാനിടയുണ്ട്. അതേസമയം നേരിയ വ്യ ത്യാസത്തില്‍ ഉപഗ്രഹങ്ങള്‍ പരസ്പരം കടന്നുപോവുമെന്നും വിലയിരുത്തലുണ്ട്.

രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി മറ്റ് ഉപഗ്രഹങ്ങള്‍ക്കും വെല്ലുവിളിയാണ്. അത് വലിയ അളവില്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെടും. അത് ഇതേ ഭ്രമണപഥത്തിലുള്ള മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാണ്.

നാസയുടെ ടൈംഡ് ദൗത്യം ഭൂമിയുടെ ഉപരിതല അന്തരീക്ഷം പഠിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂമിയ്ക്കും ബഹിരാകാശത്തിനും ഇടയിലുള്ള മെസോസ്ഫിയറിലും ലോവര്‍ തെര്‍മോസ്ഫിയര്‍/അയണോസ്ഫിയര്‍ എന്നിവിടങ്ങളില്‍ സൂര്യന്റെയും മനുഷ്യന്റെയും സ്വാധീനവൂം ദൗത്യം പഠിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments