Saturday, July 27, 2024
HomeNewsവളര്‍ത്തു മൃഗങ്ങള്‍ക്ക് ഹിന്ദു ദൈവത്തിൻ്റെയോ മുസ്‌ലിം പ്രവാചകൻ്റെയോ പേരിടുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

വളര്‍ത്തു മൃഗങ്ങള്‍ക്ക് ഹിന്ദു ദൈവത്തിൻ്റെയോ മുസ്‌ലിം പ്രവാചകൻ്റെയോ പേരിടുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്‍കി വിവാദം ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൃഗങ്ങള്‍ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്‍ക്ക് ദേശീയ നായകന്മാരുടെ പേര് നല്‍കുമോയെന്നും കോടതി ചോദിച്ചു.

പേരൊന്നും നല്‍കിയിട്ടില്ലെങ്കില്‍ ഇത്തരം പരാതികള്‍ക്ക് അവസരമില്ല. ഇങ്ങനത്തെ പേരുകള്‍ നല്‍കിയാല്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടി വരും- കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഹിന്ദു ദൈവത്തിന്റേയോ മുസ്‌ലിം പ്രവാചകന്റെയോ പേരിടുമോ.എനിക്ക് തോന്നുന്നത് നമ്മളിലാര്‍ക്കെങ്കിലുമാണ് ആ ഉത്തരവാദിത്തമെങ്കില്‍ നമ്മളാരും അവക്ക് അക്ബറെന്നോ സീതയെന്നോ നാമകരണം ചെയ്യില്ലായിരുന്നു. ഒരു മൃഗത്തെ രവീന്ദ്ര ടാഗോറെന്ന് ആലോചിച്ചു നോക്കൂ- കോടതി ചോദിച്ചു. സിംഹത്തെ അക്ബര്‍ എന്ന് വിളിച്ചതിനേയും ഞാന്‍ എതിര്‍ക്കുന്നു. അദ്ദേഹം സമര്‍ഥനും വിജയിച്ചവനും മതേതരനുമായ മുഗള്‍ ചക്രവര്‍ത്തിയാണ്’ കോടതി സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments