Saturday, July 27, 2024
HomeNewsഇലക്ടറൽ ബോണ്ട് :ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പണം നൽകിയ ഏഴു കമ്പനികൾ ഇവയാണ്...

ഇലക്ടറൽ ബോണ്ട് :ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പണം നൽകിയ ഏഴു കമ്പനികൾ ഇവയാണ്…

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പണം നൽകിയ ഏഴു കമ്പനികളുടെ വിവരം പുറത്ത്. 2019 ജൂലൈ മുതൽ 2023 ജൂലൈ വരെ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പണം നൽകിയ ഏഴു കമ്പനികളുടെ പേരുകളാണ് വെളിപ്പെടുത്തുന്നത്. ഇലക്ടറൽ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം സമ്പാദിച്ച രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. അഞ്ചുവർഷക്കാലയളവിൽ 8700 കോടി രൂപയിലേറെയാണ് ഇലക്ടൽ ബോണ്ട് വിൽപ്പനയിലൂടെ ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയത്. കോൺ​ഗ്രസും തൃണമൂൽ കോൺഗ്രസുമാണ് ബോണ്ട് വഴി പണം കൂടുതൽ ലഭിച്ച മറ്റ് രാഷ്ട്രീയപാർട്ടികൾ.

1 ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ്

2 മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ്

3 ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ്

4 ആദിത്യ ബിർല ഗ്രൂപ്പ്

5 ഡി.എൽ.എഫ്

6 ഹാൽദിയ എനർജി ലിമിറ്റഡ്

7ടൊറന്റ് പവർ എന്നിവയാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പണം നൽകിയത്.

പട്ടിക പ്രകാരം 2022 ജനുവരി അഞ്ചിന് ഒരു കോടിയുടെ 200 ബോണ്ടുകൾ വഴി 200 കോടി രൂപയാണ് ക്വിക് സപ്ലൈ ചെയിൻ ബി.ജെ.പിയുടെ അക്കൗണ്ടിലേക്കിട്ടത്. മുംബൈയിലായിരുന്നു കച്ചവടവും നടന്നത്. ഒരൊറ്റ ദിവസം ഒരു രാഷ്ട്രീയപാർട്ടിക്ക് ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം നൽകിയ സ്ഥാപനവും ഇതുതന്നെ.2022 നവംബർ 11 ന് 125 കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ കൂടി കമ്പനി വാങ്ങി.

റിലയൻസുമായി ബന്ധമുള്ള സ്ഥാപനമാണ് ക്വിക്ക് സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ്. ഇലക്ടറൽബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകുന്ന ഏറ്റവും വലിയ കമ്പനികളിൽ മൂന്നാംസ്ഥാനത്താണ് ക്വിക്ക് സപ്ലൈ. നവി മുംബൈയിലെ ധിരുബായ് അംബാനി നോളജ് സിറ്റിയാണ് ഈ കമ്പനിയുടെ വിലാസം.

രണ്ടാംസ്ഥാനത്തുള്ള മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് 2019നും 2023നുമിടയിൽ 966 രൂപയാണ് ബി.ജെ.പിക്ക് നൽകിയത്. ഹൈദരാബാദ് ആണ് കമ്പനിയുടെ ആസ്ഥാനം. ബി.ആർ.എസ് സർക്കാരിന്റെ ഭരണകാലത്ത് കമ്പനിയിൽ ആദായ നികുതി വകുപ്പ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments