Sunday, May 19, 2024
HomeNewsInternationalഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും സൈനിക വിമാനങ്ങളില്‍ എയര്‍ഡ്രോപ്പ് ചെയ്യാന്‍ അമേരിക്ക

ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും സൈനിക വിമാനങ്ങളില്‍ എയര്‍ഡ്രോപ്പ് ചെയ്യാന്‍ അമേരിക്ക

വാഷിങ്ടൺ: കൊടുംപട്ടിണിയാലും പകർച്ചവ്യാധികളാലും നരകയാതനയനുഭ വിക്കുന്ന ഗാസയിലെ പലസ്തീൻകാർക്കുനേരേ ഇസ്രയേൽ കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലയ്ക്കുപിന്നാലെ ഇടപെട്ട് അമേരിക്ക. ​ഗാസയിൽ ഭക്ഷണവും അവശ്യവസ്തു ക്കളും സൈനിക വിമാനത്തിൽ എയർ ഡ്രോപ്പ് ചെയ്യുമെന്ന് അമേരിക്ക ൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വിഷയത്തിൽ ആദ്യമായാണ് അമേരിക്കയുടെ ഇത്തരമൊ രു ഇടപെടൽ ഉണ്ടാകുന്നത്. ജോർദാൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് തങ്ങൾ സഹായവിതരണം ചെയ്യാൻ പോകുകയാണെന്ന് ബൈഡൻ പറഞ്ഞു. ​

ഗാസയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ പര്യാപ്തമല്ല. അതിനാൽ യുഎസ് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ​ഗാസയിലേക്ക് വലിയ തോതിലുള്ള സഹായം എത്തിക്കാൻ ഒരു സമുദ്ര ഇടനാഴിയുടെ സാധ്യതയും പരിശോധിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. ദിവസങ്ങൾക്കകം എയർഡ്രോപ്പ് ആരംഭിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. ഫ്രാൻസ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ​ഗാസയിൽ സഹായം വിതരണം ചെയ്യുന്നുണ്ട്.

നടത്താൻപോകുന്നത് വലിയ ദൗത്യമാണെന്നും റെഡി ടു ഈറ്റ് ഭക്ഷണങ്ങളാവും വിതരണം ചെയ്യുകയെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള ​ഗാസയിൽ സാധനങ്ങൾ എയർഡ്രോപ്പ് ചെയ്യുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. ആവശ്യക്കാരിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. C-17, C-130 എന്നീ സൈനിക വിമാനങ്ങളിൽ ഏതെങ്കിലും ഒന്നിലാകും സഹായമെത്തിക്കുക എന്നാണ് യുഎസ് എയർഫോഴ്സ് നൽകുന്ന വിവരം.

അതേസമയം, 576000 പേരാണ് വെള്ളമോ ഭക്ഷണമോ കിട്ടാതെ ​ഗാസ മുനമ്പിലെ യുദ്ധഭൂമിയിൽ കഴിയുന്നതെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ 23 ലക്ഷം ജനത യുടെ മൂന്നിലൊന്നും കൊടുംപട്ടിണിയിലാണെന്ന് യു.എൻ. പറയുന്നു. ഇസ്രയേൽ തടസ്സംനിൽക്കുന്നതിനാൽ കഴിഞ്ഞ ഒരുമാസമായി വടക്കൻ ഗാസയിൽ ഭക്ഷണം വിതരണംചെയ്യാനായിട്ടില്ലെന്ന് ആഗോള ഭക്ഷ്യപദ്ധതി(ഡബ്ല്യു.എഫ്.പി.) അറിയി ച്ചിരുന്നു. തെക്കൻ ഗാസയിൽ ജോർദാൻ വ്യോമമാർഗം ഭക്ഷണപാക്കറ്റുകൾ വിതര ണംചെയ്യുന്നുണ്ട്. ഇതുകിട്ടാനായി ജനങ്ങൾ പിടിയും വലിയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments