Saturday, July 27, 2024
HomeNewsലിസ്റ്റ് എവിടെ ആന്‍റോ?; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോര്‍ജ്

ലിസ്റ്റ് എവിടെ ആന്‍റോ?; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ഥി ആൻ്റോ ആൻ്റണിക്കെതിരെ മന്ത്രി വീണാ ജോര്‍ജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഡോ. ടി എം തോമസ് ഐസക്കും ആൻ്റോ ആൻ്റണിയുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയ എത്ര കെ എസ് യു പ്രവര്‍ത്തകരുണ്ടെന്ന ചോദ്യത്തിന് ലിസ്റ്റ് തരാം എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു ആൻ്റോ ആൻ്റണി . അതിന് മറുപടിയായാണ് മന്ത്രി വീണാ ജോർജിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

‘പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരു ദിവസത്തിനകം ലിസ്റ്റുമായി വരുമെന്ന് പറഞ്ഞ ആൻ്റോ ആൻ്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍. കാത്തിരിപ്പിൻ്റെ മൂന്നാം നാള്‍…’ എന്ന് മന്ത്രി വീണാ ജോര്‍ജ് കുറിച്ചു. എന്നാൽ ‘ജ്യോതിയും വന്നില്ല, തീയും വന്നില്ല’ എന്നായിരുന്നു ആൻ്റോ ആൻ്റണിക്കെതിരെ പി എം അർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments