Saturday, July 27, 2024
HomeNewsഅസി. പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

അസി. പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനു സമീപം പ്രശാന്തിയില്‍ അനീഷ്യ(44)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-നാണ് കുളിമുറിയുടെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ വീട്ടുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലിയുമായി ബന്ധപ്പെട്ട മാനസികസമ്മര്‍ദമാണ് മരണകാരണമെന്നാണ് കരുതുന്നത്.

സത്യദേവന്റെയും പ്രസന്നകുമാരിയുടെയും മകളാണ്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജി അജിത്ത്കുമാറാണ് ഭര്‍ത്താവ്. മകള്‍: ഇഷാന്‍വി (ഡല്‍ഹി പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി) മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments