Saturday, July 27, 2024
HomeNewsKeralaരണ്ടാമതും അധികാരം കിട്ടിയപ്പോൾ തെറ്റായ പ്രവണതകൾ തലപൊക്കി, വ്യക്തിയേക്കാൾ വലുത് പാർട്ടി: എം.വി. ഗോവിന്ദൻ

രണ്ടാമതും അധികാരം കിട്ടിയപ്പോൾ തെറ്റായ പ്രവണതകൾ തലപൊക്കി, വ്യക്തിയേക്കാൾ വലുത് പാർട്ടി: എം.വി. ഗോവിന്ദൻ

വയനാട്‌: സി.പി.എം. രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘ജനങ്ങൾക്ക് പൊറുക്കാൻ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ സാധിക്കണമെന്ന് മേപ്പാടിയിൽ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നൽ പലർക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും വേണം. വ്യക്തിയെക്കാളും വലുത് പാർട്ടിയാണ്. ഒരുപാട് വ്യക്തികൾ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -സംസ്ഥാന സെക്രട്ടറി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments