Saturday, July 27, 2024
Homeനാട്ടുവാർത്തഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴം: ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ച് അപകടം. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. എം എസ് എം കോളജിന് സമീപത്ത് വെച്ചായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തൊപ്പുംപടിയിലേക്കു പോയ കെ എസ് ആര്‍ ടി സി ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു.

കത്തുന്ന മണം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറ ത്തിറക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അഗ്‌നിശമന സേന എത്തി യാണ് തീ അണച്ചത്.കായകുളം സ്റ്റേഷനിലെത്തി ഹരിപ്പാട്ടേക്ക് ദേശീയപാത വഴി പോകുന്ന സമയത്താണ് ബസില്‍ നിന്ന് പണവും പുകയും ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. 15 മിനിറ്റിനേറെ പണിപ്പെട്ടാണ് തീ പൂര്‍ണമായി അണച്ചത്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

25 ഓളം യാത്രക്കാര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് വിവരം. കാലാനുസൃതമായ മെയിന്റന്‍സിന്റെ അഭാവം തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നു എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മെക്കാനി ക്കുകളില്‍ പലരും കണ്ടക്ടറുടെ ജോലി ചെയ്യുകയാണ് എന്നും അവരെ മുഴുവന്‍ മെക്കാനിക്കിലേക്ക് തിരികെ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറോടും ബന്ധപ്പെട്ട മറ്റുള്ളവരോടും അന്വേഷണം നടത്ത ണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments