Saturday, July 27, 2024
HomeFeatureബഹിരാകാശത്ത് ജലം തേടിയുള്ള അന്വേഷണത്തില്‍ അപ്രതീക്ഷിത കണ്ടെത്തലുമായി ഗവേഷകര്‍

ബഹിരാകാശത്ത് ജലം തേടിയുള്ള അന്വേഷണത്തില്‍ അപ്രതീക്ഷിത കണ്ടെത്തലുമായി ഗവേഷകര്‍

അന്യഗ്രഹത്തില്‍ ജലതന്മാത്രകള്‍ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍. ജിജെ 9827ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന് 97 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം അന്തരീക്ഷത്തില്‍ ജലബാഷ്പം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ അന്യഗ്രഹമാണെന്ന് പഠനം പറയുന്നു.

ജലം ജീവന് അത്യാവശ്യമാണെങ്കിലും ഈ ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല. ജലസമൃദ്ധമായ അന്തരീക്ഷത്തെ ചുട്ടുപൊള്ളുന്ന നീരാവിയാക്കിമാറ്റുന്ന അത്രയും ചൂടാണ് (427 ഡിഗ്രി സെല്‍ഷ്യസ്) ഈ ഗ്രഹത്തിലു ള്ളത്. ശുക്രനോളം ചൂടുണ്ട് ഇത്. എങ്കിലും ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ സൗരയൂഥത്തിനപ്പുറമു ള്ള ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

മറ്റ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഇങ്ങനെയുള്ള ജലസമൃദമായ ഗ്രഹങ്ങളുണ്ടാവാം. അന്ത രീക്ഷ നിരീക്ഷണത്തിലൂടെ നമുക്കത് കാണാന്‍ സാധിക്കുന്നത് ആദ്യമായാണ്. ഗവേ ഷകനും മോണ്‍ട്രിയല്‍ ട്രോട്ടിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ എക്‌സോപ്ലാന റ്റിലെ പ്രൊഫസറുമായ ജോണ്‍ ബെനെക് പറഞ്ഞു. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ വ്യാഴാഴ്ചയാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments