Sunday, May 19, 2024
HomeTechഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക്

ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക്

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് താമസിയാതെ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്‍കിയതായാണ് വിവരം.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത വരുത്തിയതിന് ശേഷമാണ് ടെലികോം വകുപ്പില്‍ നിന്നുള്ള പ്രവര്‍ത്തനനാനുമതി ലഭിക്കുക. ശേഷം ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റേയും അനുമതി തേടും. ഇതിന് ശേഷമാണ് സ്റ്റാര്‍ലിങ്കിന് അനുമതി ലഭിക്കുക.

ആഗോളതലത്തില്‍ മൊബൈലുകള്‍ ഉപയോഗിച്ചുള്ള വ്യക്തിഗത ആശയവിനിമയത്തിന് (ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്യൂണിക്കേഷന്‍സ് ബൈ സാറ്റലൈറ്റ്-ജി.എം.പി.സി.എസ്.) ആവശ്യമായ ലൈസന്‍സിനാണ് അനുമതിയായത്. ജി.എം.പി.സി.എസ്. ലൈസന്‍സ് കിട്ടിയെങ്കിലും ഇന്ത്യയില്‍ വാണിജ്യസേവനങ്ങള്‍ തുടങ്ങുന്നതിന് സ്റ്റാര്‍ലിങ്കിന് സ്‌പെക്ട്രം അനുമതിയും വേണം.

സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് 2022 നവംബറിലാണ് ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനാനുമതി തേടിയത്. ഇതിനാവശ്യമായ സുരക്ഷാപരിശോധനകള്‍ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലാകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശമയക്കാനും സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് വഴി ഡേറ്റാ ഉപയോഗിക്കാനുമാകുന്ന ഡയറക്ട് ടു മൊബൈല്‍-ഡി2എം സേവനങ്ങളും സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ അവതരിപ്പിക്കും.

നിലവില്‍ ഭാരതി ഗ്രൂപ്പിന്റെ വണ്‍വെബ് ഇന്ത്യ, റിലയന്‍സിന്റെ ജിയോ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് എന്നിവര്‍ക്കുമാത്രമാണ് ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ അനുമതിയുള്ളത്. 25 എംബിപിഎസ് മുതല്‍ 220 എംബിപിഎസ് വരെയാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ ഡൗണ്‍ലോഡ് വേഗം. സെക്കന്റില്‍ 5 എംബി മുതല്‍ 20 എംബി വരെയാണ് അപ് ലോഡ് വേഗം. കൂടുതല്‍ പേര്‍ക്കും 100 എംബിപിഎസ് വരെ വേഗം ലഭിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments