Saturday, July 27, 2024
HomeNewsKeralaഎഫ്ഐആർ കണ്ട് ബോധ്യപ്പെട്ടു: പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ മടങ്ങി

എഫ്ഐആർ കണ്ട് ബോധ്യപ്പെട്ടു: പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ മടങ്ങി

കൊല്ലം: നാടകീയ രംഗങ്ങൾക്ക് ശേഷം പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ മടങ്ങി. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെ ടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. എഫ്.ഐ.ആർ. രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

തിരിച്ചറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ 13 പേരെ എഫ്ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധിച്ച് കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നുള്ള ഉറപ്പുകൂടി പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതിന് ശേഷമായിരുന്നു ഗവർണർ അടുത്ത ആളുകളുമായി സംസാരിക്കാൻ തയ്യാറായത്.

ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നാണെ ന്ന് രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. എഫ്ഐആറിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചു എന്നും ഗവർണർ ആരോപിച്ചു.

കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ‌ പരിപാടിക്കായി ഗവർണർ പോകുന്നതി നിടെയായിരുന്നു നാടകീയ സംഭവങ്ങൾ. കാറിൽനിന്നിറങ്ങിയ ഗവർണർ, ‘വരൂ’ എന്നു പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു.  പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി  റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.  കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞി ട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവർണറുടെ അസാധാരണമായ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments