Saturday, July 27, 2024
HomeNewsമന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല: സുപ്രിംകോടതി

മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇല്ലാതെ മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി. മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനിവാര്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

തമിഴ് നാട്ടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന കത്ത് പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

നിലവില്‍ വകുപ്പില്ലാത്ത മന്ത്രിയാണ് സെന്തില്‍ ബാലാജി. സര്‍ക്കാര്‍ ജോലിക്കു കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്ത മന്ത്രിയെ നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പില്ലാത്ത മന്ത്രിയായി സെന്തില്‍ ബാലാജി തുടരുന്നതില്‍ അപാകതയില്ലെന്നും കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments