Saturday, July 27, 2024
HomeNewsNationalവോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടന്നില്ലെങ്കിൽ ബി.​ജെ.​പി​ ​250​ ​ സീ​റ്റിൽ ഒ​തു​ങ്ങും:​പ്ര​ശാ​ന്ത്...

വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടന്നില്ലെങ്കിൽ ബി.​ജെ.​പി​ ​250​ ​ സീ​റ്റിൽ ഒ​തു​ങ്ങും:​പ്ര​ശാ​ന്ത് ​ഭൂ​ഷൺ

കൊ​ച്ചി​:​ ​വോ​ട്ടിം​ഗ് ​യ​ന്ത്ര​ത്തി​ൽ​ ​കൃ​ത്രി​മം​ ​ന​ട​ന്നി​ല്ലെ​ങ്കി​ൽ​ ​എ​ൻ.​ഡി.​എ​യ്ക്കു​ ​കേ​വ​ല​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​പ്ര​മു​ഖ​ ​അ​ഭി​ഭാ​ഷ​ക​നും​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​പ്ര​ശാ​ന്ത് ​ഭൂ​ഷ​ൺ​ ​പ​റ​ഞ്ഞു.​ ​വോ​ട്ടിം​ഗ് ​യ​ന്ത്ര​ങ്ങ​ളി​ലെ​ ​തി​രി​മ​റി​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ 400​ ​സീ​റ്റ് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​ബി.​ജെ.​പി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക്ക​ക്ഷി​യാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​എ​റ​ണാ​കു​ളം​ ​പ്ര​സ് ​ക്ല​ബ്ബി​ന്റെ​ ​’​വോ​ട്ട് ​ആ​ൻ​‌​ഡ് ​ടോ​ക്”​ ​പ​രി​പാ​ടി​യി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

തി​ര​ഞ്ഞെ​ടു​പ്പ് ​കു​റ്റ​മ​റ്റ​താ​യാ​ൽ​ ​ബി.​ജെ.​പി​ ​സ​ഖ്യം​ 250​ ​സീ​റ്റി​ൽ​ ​ഒ​തു​ങ്ങും.​ ​ഇ.​വി.​എ​മ്മു​ക​ളി​ലും​ ​വി.​വി.​പാ​റ്റ് ​മെ​ഷീ​നു​ക​ളി​ലും​ ​കൃ​ത്രി​മം​ ​കാ​ട്ടാ​ൻ​ ​എ​ളു​പ്പ​മാ​ണ്.​ ​മു​ൻ​കൂ​ട്ടി​ ​പ്രോ​ഗ്രാം ​ ​ചെ​യ്യാ​വു​ന്ന​ ​ചി​പ്പു​ക​ളാ​ണ് ​ഇ​വ​യി​ലു​ള്ള​ത്.​ ​ര​ണ്ടു​ശ​ത​മാ​നം​ ​സ്ലി​പ്പു​ക​ളേ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ഒ​ത്തു​നോ​ക്കൂ.​ ​പേ​പ്പ​ർ​ ​ബാ​ല​റ്റു​ക​ൾ​ ​തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​വി.​വി.​പാ​റ്റ് ​സ്ലി​പ്പു​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​പെ​ട്ടി​യി​ലി​ടാ​ൻ​ ​അ​നു​വ​ദി​ക്ക​ണം. ബി.​ജെ.​പി​ക്ക് ​മൂ​ന്നാ​മൂ​ഴം​ ​ല​ഭി​ച്ചാ​ൽ​ ​ജ​നാ​ധി​പ​ത്യ​ത്തോ​ട് ​ഗു​ഡ്‌​ബൈ​ ​പ​റ​യേ​ണ്ടി​വ​രും.​ ​നി​ല​വി​ൽ​ ​ഇ​ന്ത്യ​യെ​ ​ന​യി​ക്കാ​ൻ​ ​ഏ​റ്റ​വും​ ​യോ​ഗ്യ​നാ​ണ് ​രാ​ഹു​ൽ​ ​ഗാ​ന്ധി.​ ​രാ​ഹു​ൽ​ ​ര​ണ്ടി​ട​ത്തു​ ​മ​ത്സ​രി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​പ്ര​ശാ​ന്ത് ​ഭൂ​ഷ​ൺ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments