Saturday, July 27, 2024
HomeNewsNationalരാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി: ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി

രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി: ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ അശോക് പാണ്ഡേയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. കോടതിയുടെ സമയം പാഴാക്കിയ തിനാണ് പിഴയിട്ടത്. ഇത്തരം നിസാര ഹർജികളുമായി വരരുതെന്ന് സുപ്രീം കോടതി ഹർജിക്കാരനെ താക്കീത് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചത്.

2019ലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ മാർച്ച് 24നാണ് രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments