Saturday, July 27, 2024
HomeBusinessവായ്പാ ഡിമാന്‍ഡ് കൂടിയതോടെ വന്‍കിട ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു

വായ്പാ ഡിമാന്‍ഡ് കൂടിയതോടെ വന്‍കിട ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു

വായ്പാ ആവശ്യം കൂടുകയും പണലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തില്‍ വന്‍കിട ബാങ്കുകളില്‍ പലതും പലിശ നിരക്കുകള്‍ ഉയര്‍ത്തിത്തുടങ്ങി. സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയാണ് ഈയിടെ പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്.

ബാങ്ക് ഓഫ് ബറോഡ നിക്ഷേപ പലിശ 1.25 ശതമാനംവരെയാണ് കൂട്ടിയത്. ബാക്കിയുള്ള ബാങ്കുകള്‍ 10 ബേസിസ് പോയന്റ് മുതല്‍ 75 ബേസിസ് പോയന്റു(100 ബേസിസ് പോയന്റ് = ഒരു ശതമാനം) വരെയും. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഓഫ് ബറോഡ ഉയര്‍ന്ന പലിശ നല്‍കുന്നത്. 7.25 ശതമാനം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികം ലഭിക്കും.

ഹ്രസ്വകാല വ്യക്തിഗത വായ്പകളുടെ ആവശ്യകത വര്‍ധിച്ചതോടെയാണ് ബാങ്കുകള്‍ക്ക് ദ്രുതഗതിയിലുളള പണ സമാഹരണം ആവശ്യമായി വന്നത്. ആസ്തി-ബാധ്യതാ സന്തുലനം നിലനിര്‍ത്തുന്നതിനും പണം കൂടുതല്‍ വേണ്ടിവന്നു.സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ നിക്ഷേപ പലിശ ഒമ്പത് ശതമാനംവരെ ഉയര്‍ത്തിയപ്പോള്‍ വന്‍കിട സ്വകാര്യ ബാങ്കുകള്‍ 7 മുതല്‍ 8 ശതമാനം വരെയാണ് വാഗ്ദാനം ചെയ്തതിരുന്നത്. പൊതുമേഖലയിലെ ബാങ്കുകളാകട്ടെ 7 മുതല്‍ 7.40 ശതമാനംവരെയും.

എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ നേരത്തെ തന്നെ ഉയര്‍ന്ന പലിശ നിരക്കില്‍ പ്രത്യേക കാലയളവിലുള്ള എഫ്ഡികള്‍ വാഗ്ദാനം ചെയ്തിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ 175 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം നിരക്കില്‍ ‘സൂപ്പര്‍ സ്‌പെഷല്‍ എഫ്.ഡി’ ഈയിടെയാണ് അവതരിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കാകട്ടെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എഫ്ഡികളുടെ നിരക്കില്‍ 85 ബേസിസ് പോയന്റ് വരെ കൂട്ടുകയുംചെയ്തു. ഈ പാത പിന്തുടര്‍ന്ന് കൂടുതല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 

ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ബാങ്കുകളിലെ മൊത്തം നിക്ഷേപം. 2023 ഡിസംബര്‍ 15 ന് അവസാനിച്ച രണ്ടാഴ്ചക്കുള്ളില്‍ നിക്ഷേപത്തില്‍ 14.1 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം, തുടര്‍ച്ചയായുളള നിക്ഷേപ സമാഹരണത്തില്‍ 0.4ശതമാനം കുറവ് രേഖപ്പെടുത്തുകയും ചെയ്തു. വായ്പ-നിക്ഷേപ അനുപാതമാകട്ടെ 80 ശതമാനത്തില്‍ താഴെയുമാണ്. രണ്ടാഴ്ചക്കിടെ 14 ബേസിസ് പോയന്റ് വര്‍ധിച്ച് മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 79.9 ശതമാനത്തിലെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments