സൊഹ്‌റാൻ മംദാനിയുമായി സാമ്യമുള്ളവരുടെ  മത്സരം ന്യൂയോർക്കിൽ നടന്നു

ന്യൂയോർക്കിൽ നടന്ന സൊഹ്‌റാൻ മംദാനിയുമായി സാമ്യമുള്ളവരുടെ  മത്സരം കാണാൻ നൂറുകണക്കിന് ആളുകൾ എത്തി, ഒമ്പത് മത്സരാർത്ഥികളാണ് കാണികളുടെ വോട്ടിനായി മത്സരിച്ചത്.  നടനും മംദാനിയായി പലയിടങ്ങളിലും വേഷപകർച്ച നടത്താറുമുള്ള അമാഡിയോ ഫുസ്ക മത്സരത്തിൽ വിജയിക്കുകയും 100 ഡോളർ സമ്മാനം നേടുകയും ചെയ്തു.