ബിക്കിനി ലുക്ക് കണ്ടതും അമ്മയ്ക്ക് വിഷമം; പ്രതികരണത്തെക്കുറിച്ച് മനസ്സുതുറന്ന് ഗായത്രി സുരേഷ്
ഡിസ്കോ എന്നചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഏറെ ചർച്ചയായത് നടി ഗായത്രി സുരേഷിന്റെ ബിക്കിനി ലുക്കായിരുന്നു. ഇതുവരെ കാണാത്ത മേക്കോവറിൽ താരത്തെ കണ്ടതോടെ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവമായി. എന്നാൽ തന്റെ പുതിയ ലുക്ക് കണ്ട് അമ്മയ്ക്ക് വലിയ വിഷമമായെന്നാണ് ഗായത്രി ഇപ്പോൾ വെളിപ്പെടുത്തുന്നത്. ബിക്കിനി ധരിക്കില്ലെന്ന് ഒരിക്കൽ ഉറച്ച തീരുമാനമെടുത്തിരുന്ന താൻ എങ്ങനെയാണ് ആ നിലപാട് മാറ്റിയതെന്നും താരം തുറന്നുപറയുന്നു.
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’യുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് ഗായത്രി മനസുതുറന്നത്. വലിയ ബജറ്റിലുള്ള സിനിമയിലും മികച്ച സംവിധായകന്റെയും താരനിരയുടെയും ഒപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് താരം പറയുന്നു.
“ഞാൻ കുറേ നാളായി മാനിഫെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാൻ പറ്റണേ എന്ന്, നല്ലൊരു സംവിധായകന്റെയും സ്റ്റാർ കാസ്റ്റിന്റെയും കൂടെ വർക്ക് ചെയ്യാൻ പറ്റണേ എന്ന്. അങ്ങനെയിരിക്കെയാണ് ഉല്ലാസേട്ടൻ വന്ന് ഈ കഥ പറയുന്നത്. എനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല”എന്നാണ് ഗായത്രി പറഞ്ഞത്.
ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കുമെന്ന് സംവിധായകൻ ഉറപ്പുനൽകിയതും തീരുമാനമെടുക്കാൻ സഹായിച്ചെന്ന് താരം വ്യക്തമാക്കി. ചിത്രത്തിലെ ബിക്കിനി ലുക്കിനെക്കുറിച്ചും ഗായത്രി മനസുതുറന്നു.
“ഒരിക്കലും റിവീലിങ് വസ്ത്രം ധരിക്കില്ലെന്ന് ശപഥം എടുത്ത ആളായിരുന്നു ഞാൻ. ബിക്കിനി ഇടില്ലെന്ന് ജീവിതത്തിൽ ശപഥം എടുത്തിരുന്നു. പക്ഷേ കാലക്രമേണ എന്റെ ചിന്താഗതി മാറി, ലൈഫിനെ നോക്കിക്കാണുന്ന രീതി മാറി. അതിന്റെഫസ്റ്റ്സ്റ്റെപ്എടുക്കാൻഒരുഅവസരംതന്നഉല്ലാസ്ചേട്ടന്നന്ദി” എന്നാണ് ഗായത്രി പറഞ്ഞത്.
എന്നാൽ സിനിമയിലെ ബിക്കിനി ലുക്ക് കണ്ട് താരത്തിന്റെ അമ്മയുടെ പ്രതികരണം മറ്റൊന്നായിരുന്നു. പരിപാടിക്ക് ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മയ്ക്കുണ്ടായ വിഷമത്തെക്കുറിച്ച് ഗായത്രി വെളിപ്പെടുത്തിയത്.
“കണ്ടപ്പോൾ ഭയങ്കര വിഷമമായി എന്ന് അമ്മ പറഞ്ഞിരുന്നു. ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല” എന്നാണ് താരം പറഞ്ഞത്. ബിക്കിനി ധരിക്കുന്നതിനെക്കുറിച്ച് അമ്മയോട് മുൻകൂട്ടി പറയാതിരുന്നതും ഗായത്രി തുറന്നുപറഞ്ഞു.