വിനോദിനേയും ആയിഷയേയും ഒന്നിപ്പിച്ച കൊച്ചുമിടുക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ നിവിന്‍ പോളി ഞെട്ടി
തട്ടത്തിന്‍ മറയത്തിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നില്‍ നിവിനൊപ്പം അഭിനയിച്ചൊരു കൊച്ചു മിടുക്കിയുണ്ട്. ആയിഷയെ കാണാന്‍ ആശുപത്രിയിലെത്തിയ വിനോദിന് സ്‌റ്റെന്‍സില്‍ നല്‍കുകയും മറ്റാര്‍ക്കും അറിയാത്ത കോഡ് ഭാഷ പഠിപ്പിക്കുകയും ചെയ്‌തൊരു കാന്താരി. വര്‍ഷങ്ങള്‍ക്കിപ്പുറം വിനോദ് ആ കാന്താരിയെ കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ആ കൂടിക്കാഴ്ചയാണ് ചര്‍ച്ചാ വിഷയം.
പുതിയ ചിത്രം ബത്‌ലഹേം കുടുംബ യൂണിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി എറണാകുളം സെന്റ് തെരാസസില്‍ എത്തിയതായിരുന്നു. വേദിയില്‍ നിവിന്‍ സംസാരിക്കുന്നതിനിടെ സ്‌ക്രീനില്‍ തട്ടത്തിന്‍ മറയത്തിലെ രംഗം പ്ലേ ചെയ്തു. പിന്നാലെ അന്നത്തെ കൊച്ചുകുട്ടി നിവിന് മുന്നിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കൊച്ചുമിടുക്കി ഇന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വേദിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് കൈ നല്‍കിയ നിവിന്‍ ഇത് വലിയ സര്‍പ്രൈസ് ആയെന്നും പറയുന്നുണ്ട്.


