ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഒന്നും മിണ്ടാതെ പാക്കിസ്ഥാൻ
പാകിസ്താനിൽ നിന്ന് ബലൂചിസ്താൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്താൻ' എന്ന പേരിൽ പുറത്തിറങ്ങിയ കത്തിൽ പ്രവിശ്യയുടെ 85 ശതമാനം പ്രദേശവും ഇപ്പോൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് ബലൂച് വിഭാഗം അവകാശപ്പെടുന്നു. എന്നാൽ, വൈറലായ കത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
പുതിയ ഭരണകൂടം രൂപീകരിച്ചതായും സ്വന്തമായി ദേശീയ പതാക, ദേശീയ ഗാനം, കറൻസി, സ്വതന്ത്ര ഭരണസംവിധാനം എന്നിവ ബലൂചിസ്താൻ സ്വീകരിച്ചതായും കത്തിൽ പറയുന്നു.
'മാ ചുക്കായിൻ ബലൂചാനി' എന്ന ഗാനം ദേശീയ ഗാനമായി അംഗീകരിച്ചതായും 'ബലൂചി ഫലൂസ്' എന്ന പേരിൽ പുതിയ കറൻസി അവതരിപ്പിച്ചതായും കത്ത് അവകാശപ്പെടുന്നു. മേഖലയിലെ സ്വർണ്ണ-ചെമ്പ് ഖനികൾ, 150-ലധികം സജീവ വാതകപ്പാടങ്ങൾ, 1200-ലധികം കൽക്കരി ഖനികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ പൂർണ്ണ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായാണ് അവകാശവാദം.