ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈറലായ ഇവർ യഥാർത്ഥത്തിൽ മുത്തച്ഛനും കൊച്ചുമകളുമല്ല!!!
ജന്മാഷ്ടമിദിനത്തിൽകൃഷ്ണ-കുചേല വേഷധാരികൾ തമ്മിലുള്ള വികാരനിർഭരമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിന്നു.. ‘കുചേലന്‍റെ വേഷം ധരിച്ചെത്തിയത് കൃഷ്ണനായ കുട്ടിയുടെ മുത്തച്ഛനാണെന്നും വേഷപ്രച്ഛന്നനായെത്തിയ മുത്തച്ഛനെ തിരിച്ചറിഞ്ഞ കൊച്ചുമകൾ വികാരാധീനനായി കെട്ടിപ്പിടിച്ചു വിതുമ്പി’ എന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങി ഒട്ടുമിക്ക സോഷ്യൽമീഡിയ പ്ലാറ്റ‌്ഫോമുകളിലും ഈ വീഡിയോ പ്രചരിച്ചു.എന്താണ് ഇതിന്‍റെ യാഥാർത്ഥ്യം..
പ്രചരിക്കുന്ന വീഡിയോയിലുളളത് മുത്തച്ഛനും കൊച്ചുമകളുമാണെന്ന പ്രചാരണം വ്യാജമാണ്. കൊടുങ്ങല്ലൂർ സ്വദേശിനി കൃഷ്ണ എന്ന 14-കാരിയാണ് കൃഷ്ണവേഷം ധരിച്ചത്. ആലപ്പുഴ പയറ്റു പാക്ക പൂത്തറയിൽ അപ്പുക്കുട്ടൻ നായർ ഏറെ നാളത്തെ ആഗ്രഹ സഫലീകരണം എന്നോണമായിരുന്നു ഗുരുവായൂരിൽ കുചേല വേഷം കെട്ടിയെത്തിയത്. ഇവർ ബന്ധുക്കളല്ല. മാതൃഭൂമി ഫാക്ട് ചെക്കിൻ്റെ അന്വേഷണത്തിലാണ് നിജാവസ്ഥ പുറത്തു വന്നത്.
കുചേല വേഷം കെട്ടിയ ആലപ്പുഴ കൈനടി പയറ്റു പാക്ക പൂത്തറയിൽ അപ്പുക്കുട്ടൻ നായർ എന്ന 72-കാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീഡിയോയിൽ കാണുന്ന കുട്ടിയെ ഗുരുവായൂരിൽവച്ച് കണ്ടതാണെന്നും മുൻപരിചയമില്ലെന്നും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് പറഞ്ഞു.കൃഷ്ണ വേഷം ധരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി കൃഷ്ണയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീഡിയോയിൽ ഉള്ളത് കുട്ടിയുടെ മുത്തച്ഛനല്ലെന്ന് അവരും സ്ഥിരീകരിച്ചു. എല്ലാം കൃഷ്ണ ലീലകളായി കണ്ടാൽ മതിയെന്ന് രത്ന ചുരുക്കം


