അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

വയനാട്: വയനാട്ടിലെ വീട്ടിനിന്ന് അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തുടരും. ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തിരുന്നു. പിന്നാലെ ജാമ്യം തേടി ആന്റോ അഗസ്റ്റിൻ ഹൈക്കോടതി സമീപിച്ചു. ഹർജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും.

അനുമതിയില്ലാതെ സൂക്ഷിച്ച 12.75 ലിറ്റർ വ്യാജമദ്യവും വൻ മദ്യശേഖരവും കണ്ടെത്തിയതിനെ തുടർന്ന് കേരള അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോയ്ക്കെതിരെ കേസെടുത്തിരുന്നു. സെക്ഷൻ 55(a) (അനധികൃതമായി മദ്യം സൂക്ഷിക്കൽ/കടത്തൽ), 55(i) (വിൽപനയ്ക്കായി സൂക്ഷിക്കൽ), 58 (വ്യാജമദ്യം കൈവശം വെക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എക്സൈസ് കേസെടുത്തത്.