സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് കെ എം ഷാജിയുടെ രഹസ്യ യാത്ര

സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് കെ എം ഷാജിയുടെ രഹസ്യ യാത്ര

തിരുവനന്തപുരം: സർക്കാർ അനുമതി ഇല്ലാതെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് രഹസ്യ യാത്ര നടത്തി മന്ത്രി കെ എം ഷാജി. സർക്കാർ അനുമതിയ ഇല്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. സെപ്തംബർ 16 മുതൽ 26 വരെയായിരുന്നു കെ എം ഷാജിയുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് മാത്രമാണ് മന്ത്രിക്ക് യാത്രാ അനുമതി ഉണ്ടായിരുന്നത്. പ്രാഗിലേക്ക് കെഎം ഷാജിക്ക് യാത്രാ അനുമതി നൽകിയിട്ടില്ലെന്ന് നിയമസഭാ രേഖയും സ്ഥിരീകരിക്കുന്നുണ്ട്. കെ എം ഷാജിയുടെ യാത്രാ അനുമതി രേഖകള്‍ റിപ്പോർട്ടർ ടിവി പുറത്തു വിട്ടു..

നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ ജോൺ സേവ്യർ, ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രയ്ക്കിടെ മന്ത്രി എടുത്ത ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.