ജടായു വീണത് കൊല്ലത്തോ അതോ ആന്ധ്രയിലോ? ജമാലുവിനെ വേണമെങ്കിൽ തരാമെന്ന് മലയാളികള്‍, ചർച്ചയായി ട്രോളുകള്‍

ജടായു വീണത് കൊല്ലത്തോ അതോ ആന്ധ്രയിലോ? ജമാലുവിനെ വേണമെങ്കിൽ തരാമെന്ന് മലയാളികള്‍, ചർച്ചയായി ട്രോളുകള്‍

ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണ മുന്നേറുകയാണ്. കന്നഡ സൂപ്പര്‍ താരം യഷ് ആണ് രാവണനായി സ്ക്രീനില്‍ നിറഞ്ഞാടിയത്. രണ്‍ബീറും സായ് പല്ലവിയും രാമനും സീതയുമായി എത്തിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ. താരങ്ങളുടെ പ്രകടനങ്ങളും നിതേഷ് തിവാരിയുടെ സംവിധാനവും വിഎഫ്എക്‌സും സാങ്കേതിക മികവുമെല്ലാം ചിത്രത്തിന് മാറ്റുകൂട്ടുന്നത്.

എന്നാല്‍ ഇതിനിടെ രസകരമായൊരു മറ്റൊരു ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. അത് ജടായുവിന്റെ പേരില്‍ കൊല്ലം കാരും ആന്ധ്രക്കാരും തമ്മിലുള്ള തര്‍ക്കമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. രാമായണ കാരണം ഇങ്ങനൊരു വടംവലി ഉണ്ടാകുമെന്ന് നിതേഷ് തിവാരിയോ രണ്‍ബീര്‍ കപൂറോ ചിന്തിച്ചിട്ടുണ്ടാകില്ല.

സിനിമയിലെ ജടായുവും രാവണനും തമ്മിലുള്ള യുദ്ധമാണ് ഇതിന് കാരണം. രാമയാണത്തിലെ നിര്‍ണായകമായ രംഗമാണിത്. സിനിമയിലും ഈ രംഗം അതീവ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സീതയെ രക്ഷിക്കാനായി രാവണനോട് പൊരുതി വീഴുന്ന ജടായുവാണ്.  ചിത്രത്തിലൂടെ ജടായു താരമായപ്പോള്‍ ഇങ്ങ് കൊല്ലത്തുള്ള ജടായു പാറയും താരമായി. കൊല്ലം ചടയമംഗലത്തെ ജടായു പാറ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതിനിടെ ജടായു തങ്ങളുടേതാണെന്ന അവകാശവാദവുമായി ആന്ധ്ര സ്വദേശികളെത്തുന്നത്. ജടായു വീണത് ആന്ധ്രപ്രദേശിലെ ലേപാക്ഷിയിലാണെന്നാണ് ആന്ധ്രക്കാര്‍ പറയുന്നത്. ലേപാക്ഷിയിലും ചടയമംഗലത്തുള്ളത് പോലെ ജടായുവിന്റെ പ്രതിമയുണ്ട്.

ആന്ധ്രപ്രദേശിലെ ലേപാക്ഷി