ഛാത്രോം കി ഗൂഞ്ചിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി;മനുസ്മൃതിയില്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരം

പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം പൂനെയില്‍ ആരംഭിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രധാന ചര്‍ച്ചയാക്കുന്ന പരിപാടിയാണിത്. എന്നാല്‍ രാഷ്ട്രീയം പറയാനല്ല ഛാത്രോം കി ഗൂഞ്ച് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഓരോ പ്രത്യേകതകളുള്ളവരാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി രാജ്യത്തെ വനിതകളാണ്. മനുസ്മൃതിയില്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ സ്വതന്ത്രരായിരിക്കണം. മനുസ്മൃതി പുരുഷന്മാരെ സ്ത്രീകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം രാജ്യത്തെ 50 ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. രാജ്യത്തെ 6 ശതമാനം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നു. പല പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു