ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്‍ന്നുള്ള സഖ്യത്തിന് വെങ്കലം. മുന്‍പ് ടോപ് 10 റാങ്കിംഗില്‍ ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്‍ കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം.


