'ബാലൻ' ഒടിടി സ്ട്രീമിങ് തീയതി പുറത്ത്;ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ്

തിയറ്ററുകളിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം 'ബാലൻ: ദ് ബോയ്' ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഭാഷയുടെ അതിരുകൾ കടന്ന് കൂടുതൽ പ്രേക്ഷകരിലേക്ക് 'ബാലൻ' എത്തുന്നു.

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ: ദ് ബോയ്' തിയറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരൻ്റെ ജീവിതയാത്രയാണ് ചിത്രത്തിൻ്റെ പ്രമേയം.ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ,ഗിരീഷ് എ ഡി, ഫർസാന പാലത്തിങ്കൽ,ആനന്ദ് ഏകർഷി, എന്നിവരുള്‍പ്പെടുന്ന വൻ താരനിര ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.